Organisation Of Hindu Malayalees, NSW
Loading Events

« All Events

  • This event has passed.

രാമായണ മാസo

July 17, 2021 @ 8:00 am - July 31, 2021 @ 8:00 pm

കർക്കിടകം – മലയാളിക്ക് രാമായണം മാസമാണ് നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട് ശുദ്ധമായ മനസ്സും ശരീരവും അർപ്പിച്ച് രാമായണ പാരായണം ചെയ്യുന്ന പുണ്യമാസം. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം. അടുത്ത ഒരു വർഷത്തേക്ക് മനസും ശരീരവും ഊർജ്ജസ്വലമായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുള്ള സമയം. മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ് ശ്രീരാമൻ. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതവും മാനുഷിക വികാരങ്ങളുമാണ് രാമന്റെ ജീവിതം ആവിഷ്കരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം. അവതാര പുരുഷന് പോലും വിധിയെ തടുക്കാനാവില്ലെന്നും വെല്ലുവിളി നിറഞ്ഞ ജീവിത സന്ദർഭങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതുമായ വലിയ പാഠമാണ് രാമായണം നൽകുന്നത്. ഇത് മനുഷ്യ ജീവിതവുമായി കൂടുതൽ അടുത്ത് നിൽക്കുന്നതിനാൽ പാരായണം ചെയ്യുന്നവരുടെ മനസ്സിന് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജ്ജം നൽകും.
നമുക്കും ഇവിടെ വരാൻ പോകുന്ന ശൈത്യത്തെ( കർക്കിടകത്തെ )അതിജീവിക്കാൻ രാമായണം പാരായണം ചെയ്യാം
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തിൽ വീടുകൾ തോറും രാമായണം പാരായണം നടത്തുന്നതായിരിക്കും .
More details:
Beena Pillai- +61 469 829 748
Shine Nair- +61 481 342 808

Details

Start:
July 17, 2021 @ 8:00 am
End:
July 31, 2021 @ 8:00 pm